മുല്ലപ്പള്ളി രാമചന്ദ്രന്‍ ശുഹൈബിന്റെ വീട് സന്ദര്‍ശിച്ചു

Jaihind Webdesk
Tuesday, February 5, 2019

കണ്ണൂര്‍: ജനമഹാ യാത്രക്കിടെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സി പി എം പ്രവര്‍ത്തകര്‍ കൊല ചെയ്ത ശുഹൈബിന്റെ എടയന്നൂരിലെ വീട് സന്ദര്‍ശിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി എന്നിവരും കെ പി സി സി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു ശുഹൈബിന്റെ പിതാവ് മുഹമ്മദും മറ്റു കുടുംബാഗങ്ങളുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.ഈ മാസം പന്ത്രണ്ടിന് ശുഹൈബിന്റെ ഒന്നാം രക്തസാക്ഷി ദിനം ആചരിക്കാനിരിക്കെയാണ് കെ പി സി സി പ്രസിഡന്റിന്റെ സന്ദര്‍ശനം.