വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തം; മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിൽ ഏകദിന ഉപവാസം ഇന്ന്

Jaihind News Bureau
Monday, November 4, 2019

Mullappally-Ramachandran

വാളയാർ അട്ടപ്പള്ളത്ത് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് സിബിഐക്ക് വിട്ടു നൽകണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ഏകദിന ഉപവാസം നടത്തും. മാനിഷാദ ഏകദിന ഉപവാസം രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറു വരെ പാലക്കാട് കോട്ടമൈതാനത് നടക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.