വാളയാർ കേസ് : മരിച്ച പെൺകുട്ടികളുടെ വീട് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് സന്ദർശിക്കും

വാളയാർ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ വീട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് സന്ദർശിക്കും. പെൺകുട്ടികളുടെ മാതാപിതാക്കളെ നേരിൽ കണ്ട് സംസാരിക്കും. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാലിന് രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറു വരെ ഏകദിന ഉപവാസം സംഘടിപ്പിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം നൽകും. കേസ് സിബിഐ ക്ക് കൈമാറുന്നത് വരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കും.

Valayar Casemullappally ramachandran
Comments (0)
Add Comment