ഹൈക്കോടതി വിധി ശരിയായദിശയിലേക്കുള്ളത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, April 2, 2020

Mullappally-Ramachandran

തിരുവനന്തപുരം:   ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം വീട്ടിലെത്തിക്കാനുള്ള സര്‍ക്കാരിന്‍റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി ശരിയായദിശയിലേക്ക് നയിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കുറുക്കുവഴിയിലൂടെ മദ്യവിതരണം നടത്താന്‍ ശ്രമിച്ച സര്‍ക്കാരിന്‍റെ വിചിത്ര നടപടി തടഞ്ഞ കോടതി വിധി സ്വാഗതാര്‍ഹമാണ്. ആരോഗ്യശാസ്ത്രത്തില്‍ എവിടെയും വിഡ്രോവല്‍ സിന്‍ഡ്രത്തിന് മദ്യം മരുന്നായി നിശ്ചയിച്ചിട്ടില്ല . ഈക്കാര്യം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആരോഗ്യരംഗത്തെ വിദഗ്ധന്‍മാരും ഏകകണ്ഠമായി അഭിപ്രിയപ്പെട്ടത്. ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ മദ്യലോബിയുടെ സമ്മര്‍ദ്ദം വ്യക്തമായി കാണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡ് രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവജാഗ്രത പുലര്‍ത്തിയ ഘട്ടത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ട് പോലും മദ്യശാലകള്‍ അടയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാരിന് വരുമാനം ഉണ്ടാക്കാന്‍ പട്ടിണി പാവങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്താണ് ഈ തീരുമാനം എടുത്തത്. യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ അഞ്ഞൂറിലേറെ ബാറുകള്‍ തുറന്നുകൊടുത്തു കൊണ്ടാണ് ഇടതുസര്‍ക്കാര്‍ മദ്യലോബിയോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.