മാധ്യമപ്രവര്‍ത്തകനെതിരായ പോലീസ് നടപടി അപലപനീയം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, December 8, 2018

കെ.എസ്.യു പ്രവര്‍ത്തകരേയും വീക്ഷണം ഫോട്ടോ എഡിറ്റര്‍ ജിനല്‍കുമാറിനേയും ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അപലപിച്ചു.

ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പിണറായി സര്‍ക്കാര്‍ വര്‍ഗീയവാദികളുമായി സമരസപ്പെടുകയാണ്.ശബരിമല പ്രശ്‌നത്തില്‍ ഉള്‍പ്പടെയുള്ള തെറ്റായ ചെയ്തികളെ പ്രതിപക്ഷം ചൂണ്ടികാണിക്കുമ്പോള്‍ അസഹിഷ്ണുതയോടെയാണ് പിണറായി സര്‍ക്കാര്‍ അതിനെ നോക്കികാണുന്നത്.

സര്‍ക്കാരിനെതിരായ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. മാധ്യമപ്രവര്‍ത്തകനേയും വിദ്യാര്‍ത്ഥികളേയും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.[yop_poll id=2]