ശബരിമല : പട്ടികയിലൂടെ സർക്കാർ സ്വയം അപഹാസ്യമായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Friday, January 18, 2019

Mullappally-Ramachandran

യുവതി പ്രവേശന പട്ടികയിലൂടെ സർക്കാർ സ്വയം അപഹാസ്യമായെന്ന് കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിൽ 51 യുവതികൾ സന്ദർശം നടത്തിയെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്. തെറ്റിദ്ധാരണാജനകമായ പട്ടിക സുപ്രീംകോടതിയിൽ നൽകി സംസ്ഥാന സർക്കാർ സ്വയം അപഹാസ്യമായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി