സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് മംഗളപത്രം വായിപ്പിച്ചു, നയപ്രഖ്യാപനം നിരാശപ്പെടുത്തി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, January 25, 2019

Mullappally-Ramachandran-18

ഗവർണറുടെ നയപ്രഖ്യാപനം സർക്കാരിന് വേണ്ടി മംഗളപത്രം വായിക്കുന്നതായിരുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തികച്ചും നിരാശപ്പെടുത്തിയ നയപ്രഖ്യാപനമാണ് നടന്നതെന്നും സർക്കാർ ഗവർണറെ തെറ്റിദ്ധരിപ്പിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പതിനാലാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനമാണ് കെ.പി.സി.സി അധ്യക്ഷൻ നടത്തിയത്. ഗവർണർക്ക് എഴുതി കൊടുത്ത പ്രസംഗം മംഗള പത്ര രൂപേണ വായിപ്പിച്ചത് ജനങ്ങളെ വഞ്ചിക്കുന്നതായിപോയെന്നും ഇത് അംഗീകരിക്കാൻ സാധിക്കാത്ത നടപടിയാണെന്നും മുല്ലപ്പളളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ദയനീയമായി പരാജയപ്പെട്ടുവെന്നും മോദിയും പിണറായിയും പരാജയപ്പെട്ട ഭരണാധികാരികളാണെന്നും അദ്ദേഹം ആരോപിച്ചു. 2019 തെരഞ്ഞെടുപ്പിനായി കോൺഗ്രസും യു.ഡി.എഫും ഒരുങ്ങി കഴിഞ്ഞുവെന്നും സീറ്റ് വിഭജനത്തിൽ മുന്നണിയിൽ യാതൊരു തർക്കവുമില്ലെന്നും യു.ഡി.എഫ് കെട്ടുറപ്പുള്ള സംഖ്യമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.