സിപിഎമ്മിന് സ്വത്വ പ്രതിസന്ധി ; പാർട്ടി ചിഹ്നം വെറുക്കപ്പെട്ട ചിഹ്നമായി മാറി : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, November 28, 2020

 

ഇടുക്കി : സി.പി.എമ്മിന് സ്വത്വ പ്രതിസന്ധിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ആളില്ലാത്ത വിധം പ്രതിസന്ധിയിലാണ് സിപിഎം തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി ചിഹ്നം വെറുക്കപ്പെട്ട ചിഹ്നമായി മാറിയതാണ് സിപിഎം നേരിടുന്ന വെല്ലുവിളിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെഎസ്എഫ്ഇയുടെ ശാഖകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന വിജിലൻസ് റെയ്ഡ് ധനകാര്യ മന്ത്രിയെ ലക്ഷ്യം വെച്ചാണെന്നും കെഎസ്എഫ്ഇയിലെ പണം അനധികൃതമായി കിഫ്ബിയിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്നും മുല്ലപ്പള്ളി തൊടുപുഴയിൽ പറഞ്ഞു. ഇടുക്കി പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.