ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പുറത്താക്കേണ്ടതില്ലെന്ന ‘അമ്മ’ നിലപാട് അധാർമികമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Tuesday, November 24, 2020

ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പുറത്താക്കേണ്ടതില്ലെന്ന അമ്മയുടെ നിലപാട് അധാർമികമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ത്രീകൾ ഒന്നൊന്നായി അമ്മയിൽ നിന്നും രാജിവയ്ക്കുന്നു. ഡെൻമാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു എന്ന സ്ഥിതിയാണ് സിനിമ സംഘടനയിൽ കാണുന്നത്. ബിനീഷ് കോടിയേരി പ്രശ്നം ചർച്ച ചെയ്തപ്പോൾ അമ്മയിൽ ബിജെപിക്കാരും സിപിഎമ്മുകാരുമായ താരങ്ങൾ ഒന്നിച്ചു. സുരേഷ് ഗോപിയും, മുകേഷും, ഗണേഷ് കുമാറും ഉൾപ്പെടെയുള്ള ജനപ്രതിനിധികളായ താരങ്ങൾ മറുപടി പറയണമെന്നദ്ദേഹം കൊല്ലത്ത് ആവശ്യപ്പെട്ടു. അറസ്റ്റിലായ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ പിഎ യ്ക്കു എതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.