കോടിയേരി ബാലകൃഷ്ണനു പിന്നാലെ മുഖ്യമന്ത്രിക്കും രാജിവെക്കേണ്ടിവരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Friday, November 13, 2020

കോടിയേരി ബാലകൃഷ്ണനു പിന്നാലെ മുഖ്യമന്ത്രിക്കും രാജിവെക്കേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ . സിപിഎമ്മിൽ കണ്ണൂർ ലോബിയുടെ അന്ത്യമാകും ഇത്. കോടിയേരിയുടെയും കുടുംബത്തിന്റെയും അനധികൃത സമ്പാദ്യം സംബദ്ധിച്ച് അന്വേഷണം വേണം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉടൻ കസ്റ്റഡിയിലെടുത്ത് ചൊദ്യം ചെയ്യണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

കോടിയേരി ബാലകൃഷണൻ അവധിയിൽ പോയതാണോ രാജി വച്ചതാണോ എന്ന് സിപിഎം വ്യക്തമാക്കണം. കോടിയേരിക്കും കുടുംബത്തിനും ലഹരി ഇടപാട് കേസുമായി ബന്ധമുണ്ട് ഗതികേടുകൊണ്ടാണ് കോടിയേരിയുടെ രാജി.കോടിയേരിയുടെയും കുടുംബത്തിന്റെയും അനധികൃത സമ്പാദ്യം സംബദ്ധിച്ച് അന്വേഷണം വേണമെന്ന് കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/706853829937666

സ്വർണ്ണ കള്ളക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്ക് നിർഭയത്തോടെ മുന്നോട്ട് പോകാൻ സ്വാതന്ത്ര്യം കിട്ടുന്നുണ്ടോയെന്ന് സംശയിക്കുന്നു. അന്വേഷണം മന്ദഗതിയിലായി. മുഖ്യമന്ത്രിക്ക് പേടി ഇല്ലെങ്കിൽ എന്ത് കൊണ്ട് അന്വേഷണ ഏജൻസിക്ക് എതിരെ സമരം നടത്തുന്നത്. മുഖ്യമന്ത്രിയെ ഉടൻ കസ്റ്റഡിയിൽ എടുത്ത് എത്രയും പെട്ടെന്ന് ചോദ്യം ചെയ്യണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/843185559824609

കോടിയേരി രാജിവെച്ചത് കൊണ്ട് കേസ്സ് കെട്ടടങ്ങി.വിചാരിക്കരുത്.കോടിയേരിക്കു പിന്നാലെ മുഖ്യമന്ത്രിക്കും രാജിവെക്കേണ്ടി വരും. സി പി എംകണ്ണൂർ ലോബിയുടെ അന്ത്യമാകും. കെ.സുധാകരൻ എംപി, ഡി സി സി പ്രസിഡൻ്റ് സതീശൻ പാച്ചേനി, സണ്ണി ജോസഫ് എംഎൽഎ ജില്ലയിലെ വിവിധ കെപിസിസി നേതാക്കളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.