എല്‍.ഡി.എഫ് യോഗത്തില്‍ സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാത്തത് നിര്‍ഭാഗ്യകരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

എല്‍.ഡി.എഫ് യോഗത്തില്‍ സി.എ.ജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതിരുന്നത് തികച്ചും നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും അതീവ ഗുരുതരമായ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഇടതുപക്ഷ നേതാക്കള്‍ ജനാധിപത്യരീതിയില്‍ അഭിപ്രായം പോലും രേഖപ്പെടുത്താത്തത് വിചിത്രമാണ്.

മുഖ്യമന്ത്രിയുടെ മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാക്കളാണ് ഇന്ന് ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്നത്. ഇത് അപഹാസ്യമാണ്. ജനകീയവിഷയങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സമീപനമാണ് സി.പി.എമ്മിനും ഇടതുപക്ഷ നേതാക്കള്‍ക്കുമുള്ളത്. യു.ഡി.എഫിനെതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി എന്തെല്ലാം സമരകോലാഹലങ്ങളാണ് സി.പി.എമ്മും ഇടതുപക്ഷവും കാട്ടിക്കൂട്ടാറുള്ളത്. സി.എ.ജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പിനെതിരായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടും ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കാത്തതും പാര്‍ട്ടിക്കകത്തും മുന്നണിയിലും ഒരക്ഷരം പോലും ചര്‍ച്ച ചെയ്യാത്തതും സി.പി.എമ്മും ഇടതുപക്ഷ കക്ഷികളും നേരിടുന്ന രാഷ്ട്രീയ അപചയത്തിന്റെ തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran
Comments (0)
Add Comment