ലൈഫ്: കോടതി വിധി അന്തിമമല്ല ; അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തുടക്കം മുതല്‍ ശ്രമിച്ചു: മുല്ലപ്പള്ളി രാമചന്ദ്രൻ

 

തിരുവനന്തപുരം: ലൈഫ് മിഷനിൽ അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതൽ സർക്കാർ ശ്രമിച്ചെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ . കോടതി വിധി അന്തിമമല്ലെന്നും സാങ്കേതിക വിഷയം ഉന്നയിച്ചാണ് സ്റ്റേയെന്നും കോടതിയിൽ തന്നെ എഫ്സിആർഎ തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് അഹങ്കരിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ യുണിടാക്കിനെതിരായ സി.ബി.ഐ അന്വേഷണം തുടരും. സർക്കാരിനെതിരായ സി.ബി.ഐ അന്വേഷണത്തിന് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിച്ചു.  എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാരിന്‍റേയും യുണിടാക്കിന്‍റേയും ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

Comments (0)
Add Comment