പുനഃസംഘടനയില്‍ പരസ്യപ്രതികരണത്തിനില്ല ; അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, August 30, 2021

തിരുവനന്തപുരം : ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളില്‍ രേഖപ്പെടുത്തുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘടനാപരമായകാര്യങ്ങളില്‍ പൊതുവേദിയില്‍ അഭിപ്രായം പറയാനില്ല. പറയേണ്ട കാര്യങ്ങള്‍ എഐസിസി നേതൃത്വത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സത്യസന്ധവും നിര്‍ഭയവുമായ അഭിപ്രായം പാര്‍ട്ടിവേദികളില്‍ പറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.