കേന്ദ്രഏജന്‍സികളെ അസ്ഥിരപ്പെടുത്താന്‍ സർക്കാർ ശ്രമം , സി.എം രവീന്ദ്രന്‍റെ ആശുപത്രിവാസം സംശയകരം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, November 26, 2020

 

തിരുവനന്തപുരം: കേന്ദ്രഏജന്‍സികളെ അസ്ഥിരപ്പെടുത്താന്‍ സർക്കാർ ശ്രമമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണ ഏജൻസികളെ പിന്നോട്ടു വലിക്കാൻ ശ്രമം നടക്കുന്നു. സ്വർണ്ണക്കടത്ത് കസ്റ്റംസ് അന്വേഷിക്കുമ്പോൾ കള്ളക്കടത്ത് തുടരുന്നു. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഒത്തുകളി നടക്കുകയാണ്. അന്വേഷണ ഏജൻസികളെ സ്വതന്ത്രമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്താൽ രഹസ്യങ്ങൾ പുറത്തു വരും. രവീന്ദ്രന്‍റെ ആശുപത്രിവാസം സംശയകരം. രോഗാവസ്ഥയെ പറ്റി വിദഗ്ധ അരോഗ്യ സംഘം അന്വേഷണം നടത്തണം.  യു.ഡി.എഫ് എം.എൽ.എമാർക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രതികാര നടപടിയാണ്. രാഷ്ട്രീയ വൈര്യ നിര്യാതന ബുദ്ധിയോടെ സർക്കാർ മുന്നോട്ടു പോകുന്നു. തെരെഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.