മാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഫാസിസം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, September 23, 2020

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്‍റെ വായ മൂടിക്കെട്ടാനുമുള്ള നടപടിയുടെ ഭാഗമാണ്‌ മാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കത്തിന്‌ പിന്നിലെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്‌ തികഞ്ഞ ഫാസിസമാണ്‌.

സര്‍ക്കാരിന്‍റെ ഈ നീക്കത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച്‌ കോണ്‍ഗ്രസ്‌ പരാജയപ്പെടുത്തും. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനമാണ്‌ ജനാധിപത്യത്തിന്‍റെ അടിത്തറ. അത്‌ തകര്‍ക്കുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ സാധ്യമല്ല. മാധ്യമപ്രവര്‍ത്തകരോട്‌ ഇതുപോലെ അസഹിഷ്‌ണുതയും വിദ്വേഷവും കാണിച്ച ഒരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. മാധ്യമങ്ങളെ ശത്രുവായി കാണുന്ന ഭരണകൂടമാണ്‌ കേരളം ഭരിക്കുന്നത്‌. ജനാധിപത്യത്തിന്‍റെ നാലാം തൂണെന്ന്‌ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ തകര്‍ക്കാനുള്ള ശ്രമം രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായേ കാണാന്‍ കഴിയൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.