സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം അപലപനീയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, October 27, 2018

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തെ അപലപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പൂര്‍ണമായും തടയിട്ടിരിക്കുകയാണ്. ആര്‍ക്കും ഭയമില്ലാതെ കാര്യങ്ങള്‍ പറയാനാകാത്ത സാഹചര്യമായിരിക്കുന്നു. കാര്യങ്ങള്‍ തുറന്നുപറയുന്നവരെ ആക്രമിക്കുന്ന അവസ്ഥയാണുള്ളത്. സാംസ്കാരിക ഫാസിസത്തിന്‍റെ രൂപത്തില്‍ മാത്രമേ ഇതിനെ കാണാനാകൂ.

ആക്രമണത്തെ ശക്തിയായി അപലപിക്കുന്നതായും സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ പരാജയം കൂടിയാണ് അക്രമമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.