സി.പി.എം വെട്ടിക്കൊല്ലും, പോലീസ് ഉരുട്ടിക്കൊല്ലും എന്ന അവസ്ഥ; നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, June 30, 2019

നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ഇത് ഒറ്റപ്പെട്ട സംഭവമായി നിസാരവൽക്കരിക്കാൻ പാടില്ല. സി.പി.എമ്മിന്‍റെ കയ്യിൽ കിട്ടിയാൽ വെട്ടിക്കൊല്ലും. പോലീസിന്‍റെ കയ്യിൽ കിട്ടിയാൽ ഉരുട്ടിക്കൊല്ലുമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കേരളം ക്രിമിനലുകള്‍ വിഹരിക്കുന്ന സംസ്ഥാനമായി മാറിയെന്നും ഇതിന് വേണ്ട പിന്തുണ കൊടുക്കുന്നത് സി.പി.എമ്മാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇത്തരം പ്രവണത അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നെടുങ്കണ്ടം കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. രാജ്കുമാറിന്‍റെ തുടയിലും കാൽവെള്ളയിലുമായി വലുതും ചെറുതുമായ ചതവുകൾ. ഏറ്റിരുന്നു. കാല്‍പാദം മുതല്‍ തുട വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ വലിയ ചതവുകള്‍ കണ്ടെത്തിയതും കാലിലെ വിരലുകള്‍ക്ക് ഏറ്റ പരിക്കുമെല്ലാം രാജ്കുമാര്‍ ക്രൂരമായ ഉരുട്ടലിന് വിധേയനായി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.[yop_poll id=2]