വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് ധനസഹായാഭ്യര്‍ത്ഥന ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, May 16, 2021

 

തിരുവനന്തപുരം: വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് തന്‍റെ പേരില്‍ വ്യാപകമായി ധനസഹായാഭ്യര്‍ത്ഥന നടത്തി പണം പിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് ഇക്കാര്യം തന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.ഇത്തരം തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തന്‍റെ പേരില്‍ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി ഇത്തരം തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും കേരള പൊലീസ്‌ മേധാവിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.