മുഖ്യമന്ത്രി അവസരവാദത്തിന്‍റെ അപ്പസ്തോലന്‍ ; സകല അഴിമതിയുടെയും കേന്ദ്ര ബിന്ദു : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Wednesday, October 21, 2020

 

കണ്ണൂർ: അവസരവാദത്തിന്‍റെ അപോസ്തലനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.  സകല അഴിമതിയുടെയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണ്. മദ്യമുക്ത കേരളമെന്ന് നടി-നടൻമാരെ ഉപയോഗിച്ച് പരസ്യം ചെയ്തവർ എല്ലാ ബാറുകളും തുറന്നു. ബാർ കോഴ പുതിയ ആരോപണത്തിൽ അടിസ്ഥാനമില്ല. ആരോപണത്തിൽ ദുരൂഹതയുണ്ട്. വെൽഫെയർ പാർട്ടിയുമായി സഹകരിക്കണോയെന്ന കാര്യം  യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട താണ്. ജമാ അത്ത് ഇസ്ലാമി നേതാക്കളുമായി ഹസൻ നടത്തിയ കൂടിക്കാഴ്ച തന്‍റെ അറിവോടെയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.