പിണറായി സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ല; അധികാരത്തില്‍ നിന്നും പുറത്തുപോകേണ്ടത് നാടിന്‍റെ ആവശ്യം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, August 7, 2020

 

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തുപോകേണ്ടത് നാടിന്‍റെ ആവശ്യമാണെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. കെപിസിസിയുടെ രണ്ടാ ഘട്ട സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. ഉന്നത ഇടപെടലുകൾ കണ്ടെത്താൻ സിബിഐ അന്വേഷണത്തിലൂടെയെ സാധിക്കൂ. ബിജെപിയുടെ ഇടപെടൽ ഉണ്ടാകില്ലെങ്കിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കും. നാഷണൽ ഏജൻസികളെ സ്വതന്ത്രമായി അന്വേഷണം നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ എൻ.ഐ.എയുടെ കേസ് ഡയറിയിലെ പരാമർശം കാരണമാണ് മുഖ്യമന്ത്രി പത്രസമ്മേളനം ഒഴിവാക്കിയത്. വരും ദിവസങ്ങളില്‍  മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് വാർത്താ സമ്മേളനം നടത്തേണ്ടി വരുമെന്നും  മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.