സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ ; ഉറവിടം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, November 20, 2020

 

തിരുവനന്തപുരം: സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയെ വെള്ളപൂശാനെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബ്ദരേഖ സത്യമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബ്ദരേഖയുടെ ഉറവിടം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അന്താരാഷ്ട്ര കുറ്റവാളിയാണ് സ്വപ്ന.
കസ്റ്റഡിയിൽ നിന്നും ചോദ്യംചെയ്യാൻ കൊണ്ടു പോകുമ്പോഴാണോ ശബ്ദരേഖ റെക്കാർഡ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.  ഇക്കാര്യങ്ങള്‍ സർക്കാർ വിശദീകരിക്കണം. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയിലേക്കാണ് ചോദ്യശരങ്ങള്‍ ഉയരുന്നത്. പൊലീസ് മുഖ്യമന്ത്രിക്കുവേണ്ടി ഒരുക്കിയ രാഷ്ട്രീയ നാടകമാണ് ശബ്ദരേഖ പുറത്തുവന്നതിനു പിന്നില്‍. സർക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് നീക്കമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.