മലയാളികളുടെ മടക്കം: സര്‍ക്കാര്‍ കാണിക്കുന്നത്‌ കുറ്റകരമായ അലംഭാവം; മുതലാളിത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, May 21, 2020

 

തിരുവനന്തപുരം:  അന്യസംസ്ഥാനത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റേത് കുറ്റകരമായ അലംഭാവമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുതലാളിത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധയിടങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പറഞ്ഞു. കേരളത്തിന് വലിയ സേവനമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.