സിപിഎമ്മില്‍ നടപ്പാക്കുന്നത് ഇരട്ടനീതി ; പാർട്ടിയില്‍ പിണറായി വിരുദ്ധ ചേരി പ്രബലമായി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, December 2, 2020

 

തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത പരസ്യമായി പുറത്തുവന്നിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാർട്ടിയില്‍ പിണറായി വിജയന്‍ വിരുദ്ധചേരി പ്രബലമായികഴിഞ്ഞെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന് എതിരെ പടയൊരുക്കം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. പാർട്ടിയില്‍ നടപ്പാക്കുന്നത് ഇരട്ടനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം  പറയാതെയാണ് കോടിയേരി മാറിനിന്നതെന്ന് പറഞ്ഞാല്‍ സാമാന്യയുക്തിക്ക് വിശ്വസിക്കാന്‍ പറ്റുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

അവഹേളിച്ച മന്ത്രിസഭയിലും പരസ്യമായി വിമര്‍ശിച്ച പാര്‍ട്ടിയിലും കടിച്ചു തൂങ്ങണോ എന്ന് തോമസ് ഐസക് ആലോചിക്കണം. പെരിയ കേസില്‍ സിബിഐ എന്ന് പറയുമ്പോള്‍ പിണറായിക്ക് വിറളി പിടിക്കുന്നതെന്തിനെന്നും കെപിസിസി അധ്യക്ഷന്‍ ചോദിച്ചു.