ധാര്‍ഷ്ട്യവും താന്തോന്നിത്തരവും മുഖ്യമന്ത്രിയുടെ മുഖമുദ്ര; ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള സ്ഥലമാണോ ബാലാവകാശ കമ്മീഷനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍| VIDEO

Jaihind News Bureau
Tuesday, June 30, 2020

 

 

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാര്‍ഷ്ട്യവും താന്തോന്നിത്തരവുമാണ് മുഖ്യമന്ത്രിയുടെ മുഖമുദ്രയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാണമില്ലാത്തവന്‍റെ ആസനത്തില്‍ ആലുപൂത്താല്‍ എന്നതിന്റെ പ്രതീകമാണ് മുഖ്യമന്ത്രി. ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള സ്ഥലമാണോ സിപിഎമ്മിന് ബാലാവകാശ കമ്മീഷനെന്നും അദ്ദേഹം ചോദിച്ചു.

വകുപ്പ് മന്ത്രിയുടെ ഇഷ്ടപ്പെട്ടയാളാണ് മനോജ്. അനധികൃതമായി നടത്തിയ ബാലാവകാശ കമ്മീഷന്‍ നിയമനം റദ്ധാക്കണമെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷന്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ രമ്യ ഹരിദാസ് എംപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://www.facebook.com/JaihindNewsChannel/videos/274902087118367