അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റി ; മന്ത്രിമാർക്കെതിരെ അന്വേഷണത്തിന് തന്‍റേടം ഉണ്ടോ ? : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, November 21, 2020

 

തിരുവനന്തപുരം:  അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റി എന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷത്തെ നിശബ്ദമാക്കാം എന്ന് കരുതേണ്ട. സർക്കാരിന്റെ അഴിമതികൾ ചൂണ്ടിക്കാട്ടിയ വ്യക്തിയാണ് പ്രതിപക്ഷ നേതാവ് എന്നും അതിനാലാണ് പ്രതിപക്ഷ നേതാവിനെ കുടുക്കാൻ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. അതേസമയം 2 മന്ത്രിമാർക്ക് മുംബൈയിൽ ബിനാമി സ്വത്ത് ഉണ്ടെന്ന വാർത്തയെ സംബന്ധിച്ച്
അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ എന്നും കെ പി സി സി അധ്യക്ഷൻ തിരുവനന്തപുരത്ത് ചോദിച്ചു.