മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രബിന്ദുവായി മാറി; പിണറായി കഴിവുകെട്ട മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, August 5, 2020

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രബിന്ദുവായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.കഴിവു കെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ഗുഡ് വിന്‍ ജ്വല്ലറി തട്ടിപ്പില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്ക് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പൂർണമായി പരാജയപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ്. കൊവിഡ് വ്യാപനത്തിന് കാരണം സർക്കാരിന്‍റെ പിടിപ്പുകേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.