കേരള രാഷ്ട്രീയത്തിന്‍റെ സ്പന്ദനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കരുത്തുറ്റ നേതാവ് ; ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, May 3, 2021

 

തിരുവനന്തപുരം :  കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. കേരള രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള നേതാവായിരുന്നു ബാലകൃഷ്ണപിള്ള. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും മികച്ച വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം.

നിലപാടുകള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നേതാവ്. ശാരീരിക അവശതകള്‍ക്ക് ഇടയിലും അദ്ദേഹം രാഷ്ട്രീയത്തില്‍ സാന്നിദ്ധ്യം അറിയിച്ചു. യുഡിഎഫിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ബാലകൃഷ്ണപിള്ള കെ.കരുണാകരന്‍, എ.കെ ആന്‍റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കേരള രാഷ്ട്രീയത്തിന്‍റെ സ്പന്ദനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കരുത്തുറ്റ നേതാവിനെയാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും മുല്ലപ്പള്ളി പറഞ്ഞു.