ഹൈക്കമാന്‍റ് അംഗീകാരം കിട്ടിയാൽ പാർട്ടി പുനസംഘടന ഉടനുണ്ടാകും : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Wednesday, May 29, 2019

Mullappally-Ramachandran

ഹൈക്കമാന്‍റ് അംഗീകാരം കിട്ടിയാൽ പാർട്ടി പുനസംഘടന ഉടനുണ്ടാകുമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ആറ് സീറ്റിലും യുഡിഎഫ് വിജയിക്കും. അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവന അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്‍റെ തോൽവി അപ്രതീക്ഷിതമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

രാഹുൽഗാന്ധി പ്രസിഡന്‍റ് സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

teevandi enkile ennodu para