കേരളം കലാപഭൂമിയായി; അടിയന്തരമായി നിയമസഭ വിളിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

webdesk
Thursday, January 3, 2019

Mullappally-Ramachandran-18

കേരളം കലാപഭൂമിയായി മാറിയതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന അക്രമണത്തെ കോൺഗ്രസ് അപലപിക്കുന്നുവെന്ന് പറഞ്ഞ അദേഹം ശബരിമലയെ അയോധ്യയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിയമസഭ അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് എടുത്ത നിലപാട് കേരളം അംഗീകരിച്ചുവെന്ന് വ്യക്തമാക്കി.