പാര്‍ലമെന്റിലെ ശക്തമായ ഗ്രൂപ്പ് കേരളത്തില്‍ നിന്ന്; എം.പിമാര്‍ എല്ലാദിവസവും ഹാജരകണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, June 17, 2019

 

Mullappally-Ramachandran-23

ന്യൂഡല്‍ഹി: ഈ പാര്‍ലമെന്റില്‍ ഏറ്റവും ശക്തമായ ഗ്രൂപ്പ് കേരളത്തില്‍ നിന്നുള്ള 19 എം.പിമാരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ പാര്‍ലമെന്റിനെക്കാള്‍ മികച്ച പാര്‍ലമെന്റാക്കി ഈ പാര്‍ലമെന്റിനെ മാറ്റാണമെന്നും ലോക്‌സഭയില്‍ എല്ലാ ദിവസവും ഹാജരാകണമെന്നും കേരളത്തിലെ എം പിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി സൗഹാര്‍ദപരമായി പരിഹരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.. പി ജെ ജോസഫും ജോസ് കെ മാണിയുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അനുരജ്ഞത്തിന്റെ വാതിലുകള്‍ ഇപ്പോഴും അടഞ്ഞിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.