മുല്ലപ്പെരിയാർ : മൂന്നാമത്തെ ഷട്ടർ തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല ; 138 അടിയില്‍ തുടരുന്നു

Jaihind Webdesk
Saturday, October 30, 2021

ഇടുക്കി : മുല്ലപ്പെരിയാറിൽ ജാഗ്രത തുടരുകയാണ്. ഇന്നലെ രാത്രി ഒരു ഷട്ടർ കൂടി തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138 അടിക്ക് മുകളിൽ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നിട്ടുണ്ട് ഇപ്പോൾ മൂന്ന് ഷട്ടറുകളാണ് തുന്നിരിക്കുന്നത്. സെക്കൻഡിൽ 825 ഘനയടി വെള്ളമാണ് ഇപ്പോൾ സ്പിൽ വേ വഴി പുറത്തേക്ക് ഒഴുക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്നും 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കൻ തമിഴ്നാട് തീരത്തേക്ക് സഞ്ചരിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഐഎംഡി യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും നാളെ ഓറ‍ഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരമേഖലകളിൽ കാര്യമായ മഴയുണ്ടായേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.