കണ്ണൂർ : പാനൂരിൽ നടന്നത് ആസൂത്രിതവും ഹീനവുമായ കൊലപാതകമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മകനെ കൊന്നതെന്തിനാണെന്ന മന്‍സൂറിന്‍റെ പിതാവിന്‍റെ ചോദ്യത്തിന് സിപിഎം ഉത്തരം പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. ഈ ദിവസം നിങ്ങൾ ഓർക്കുമെന്ന് സിപിഎം പ്രാദേശിക നേതാകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിളിച്ച് പറഞ്ഞിട്ടാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.
പാനൂരിൽ ബോംബ് നിർമ്മാണം വ്യാപകമായി നടക്കുന്നുവെന്ന് നേരത്തെ പ്രവർത്തകരെ അറിയിച്ചിരിന്നു. മറ്റ് ജില്ലകളിലേക്ക് കടത്താനുള്ള ആയുധം പാനൂരിലാണ് നിർമ്മിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.