കൈകോർത്ത് കേരളം : കുരുന്നിനായി 18 കോടി സമാഹരിച്ചു ; എല്ലാവരോടും നന്ദിയെന്ന് കുടുംബം

Jaihind Webdesk
Monday, July 5, 2021

തിരുവനന്തപുരം : കേരളം ഒത്തൊരുമിച്ച് കൈകോര്‍ത്തതോടെ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ്വരോഗം ബാധിച്ച കുഞ്ഞിന്റെ മരുന്നിനാവശ്യമായ 18 കോടി രൂപ സമാഹരിച്ചു. കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിനുവേണ്ടിയാണ് നാടൊന്നായി രംഗത്തെത്തിയത്. കുഞ്ഞിന്‍റെ ചികിത്സയ്ക്കായുള്ള മരുന്നിന് 18 കോടിയായിരുന്നു വില. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വലിയ സഹായമാണ് കുരുന്നിനെ തേടിയെത്തിയത്.

നിരവധിപേരാണ് നേരിട്ട് വിളിച്ചു സഹായം അറിയിച്ചതെന്ന് മുഹമ്മദിന്റെ മാതാപിതാക്കള്‍ പറഞ്ഞു. വിദേശത്ത് നിന്ന് അര്‍ധരാത്രി വരെ പലരും വിളിച്ച് സഹായം വാഗ്ദാനം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. എല്ലാവരോടും നന്ദിയുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.