മു​ഗൾ ​ഗാർഡന്‍ ഇനിമുതല്‍ അമൃത് ഉദ്യാൻ

Jaihind Webdesk
Sunday, January 29, 2023

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ  മു​ഗൾ ​ഗാർഡന്‍റെ പേരു ഇനി മുതൽ അമൃത് ഉദ്യാൻ. ചരിത്ര പ്രസിദ്ധമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടം 15 ഏക്കറോളം വ്യാപിച്ചാണ് കിടക്കുന്നത്.  രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍

‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷ വേളയിലാണ് അമൃത് ഉദ്യാനെന്ന് പേരു മാറ്റി രാഷ്ട്രപതി ഭവന്‍ വാര്‍ത്താകുറിപ്പ് ഇറക്കിയത്. രാഷ്ട്രപതി ഭവൻ വളപ്പിലെ മുൻ രാഷ്ട്രപതിമാരുടെ കാലത്തെ ഉദ്യാനങ്ങളായ ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ, സ്പിരിച്വൽ ഗാർഡൻ എന്നിവയുടെ പേരുകൾ നിലനിർത്തും. ഡല്‍ഹിയിലെ പ്രശസ്തമായ രാജ്പഥിന്റെ പേര് കഴിഞ്ഞ വർഷം സർക്കാർ ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു.

അതേസമയം ചരിത്രം തുരുത്തിയെഴുതാനുള്ള ശ്രമമാണ് ഇതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.