നേതൃസ്ഥാനത്തുള്ളവര്‍ക്ക് സ്വഭാവശുദ്ധിയും പക്വതയും വേണം ; സുരേന്ദ്രനെതിരെ ഒളിയമ്പെയ്ത് എം.എസ് കുമാർ

Jaihind Webdesk
Sunday, May 23, 2021

K Surendran

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഒളിയമ്പുമായി മുതിര്‍ന്ന നേതാവും വക്താവുമായ എം.എസ് കുമാര്‍. നേതൃസ്ഥാനത്തുള്ളവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണമെന്നും അഴിമതിക്ക് അതീതരായിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നേതൃത്വം ചെറുപ്പം ആയാൽ മാത്രം സംഘടന രക്ഷപ്പെടുമോയെന്നും അദ്ദേഹം ചോദിക്കുന്നു. നേതൃസ്ഥാനത്തു എത്തുന്നവർ എല്ലാ അർത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്പോൾ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലുംപെട്ട ജനങ്ങൾക്ക്‌ സ്വീകാര്യരാവണം. എങ്കിൽ തീർച്ചയായും അവർ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങൾ അല്ല ജനങ്ങൾ ആണ് യജമാനന്മാർ എന്ന ബോധ്യം ഇണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.