ഷാര്‍ജ : മിഡില്‍ ഈസ്റ്റിലെ മലയാളി അമ്മമ്മാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ, മലയാളി മംസ് മിഡില്‍ ഈസ്റ്റ് എന്ന കൂട്ടായ്മയുടെ, മൂന്നാം വാര്‍ഷികം ഷാര്‍ജയില്‍ നടന്നു. അനന്‍തര 2019 എന്ന പേരില്‍ നടന്ന, നൃത്ത-സംഗീത -കലാ-സാസ്‌കാരിക ആഘോഷത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. ജയ്ഹിന്ദ് ടി വി ആയിരുന്നു പരിപാടിയുടെ മീഡിയാ പാര്‍ട്ണര്‍.
പതിനായിരകണക്കിന് അംഗങ്ങളുമായി, പ്രവാസ ലോകത്തെ , മലയാളികളായ അമ്മമാരുടെ, ഏറ്റവും വലിയ കൂട്ടായ്മയാണിത്. മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് , അനന്‍തര 2019 എന്ന പേരില്‍ നടന്ന ഈ ആഘോഷം വര്‍ണാഭമായി. അമ്മമാരുടെയും കുട്ടികളുടെയും നൃത്തവും സംഗീതവും ഉള്‍പ്പടെയുള്ള വിവിധ കലാപരിപാടികള്‍ അരങ്ങേറി.
മൂവായിരത്തിലധികം പേര്‍ പങ്കെടുത്ത ആഘോഷം, ജയ്ഹിന്ദ് ടി വിയുടെ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍ ഉദ്ഘാടനം ചെയ്തു. മിഡില്‍ ഈസ്റ്റില്‍ നിന്ന് ആദ്യമായി, ഒരേ ടെലിവിഷന്‍ ചാനലിലൂടെ, ഒരേ വ്യക്തിത്വം, തുടര്‍ച്ചയായി 11 വര്‍ഷങ്ങളായി, 555 എപ്പിസോഡുകളുടെ, വാര്‍ത്താധിഷ്ടിത പരിപാടി അവതരിപ്പിച്ച, അപൂര്‍വ അംഗീകാരം നേടിയ, എല്‍വിസ് ചുമ്മാറിനെ ചടങ്ങില്‍ ആദരിച്ചു. കൂട്ടായ്മയുടെ സ്ഥാപക ദിയ ഹസ്സന്‍ ഉപഹാരം സമ്മാനിച്ചു.
മലയാളി മംസ് മിഡില്‍ ഈസ്റ്റിലെ പ്രധാന നേതൃത്വങ്ങളായ ഫാത്തിമ അഹമ്മദ്, നിഷ ഷാന്‍, ഷബ്ന അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സംഗീതവും നൃത്തവും ഫാഷനും ഫുഡ് ഫെസ്റ്റിവലുമായി , തുടര്‍ച്ചയായി 12 മണിക്കൂറിലധികം നീണ്ടു നിന്ന, യുഎഇയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ, ആഘോഷ രാവ് എന്ന പ്രത്യേകതയുമായി, അനന്‍തരയ്ക്ക് കൊടിയിറങ്ങി. ആഘോഷ കാഴ്ചകള്‍, ജയ്ഹിന്ദ് ടി വി , പിന്നീട് സംപ്രേക്ഷണം ചെയ്യും.