മുതിർന്ന കോൺഗ്രസ് നേതാവ് എം.പി. ഗോവിന്ദൻ നായർ (94) അന്തരിച്ചു

Jaihind Webdesk
Wednesday, April 13, 2022

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം.പി. ഗോവിന്ദൻ നായർ (94) അന്തരിച്ചു. കേരളത്തിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡൻ്റും, രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു.

അഡ്വക്കേറ്റ്, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ് , കേരളാ ബാർ അസോസിയേഷനംഗം, അർബൻ ബാങ്ക് അസോസിയേഷനംഗം, എൻഎസ്എസ് പ്രതിനിധിസഭാംഗം, ശങ്കർ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.