ഝാർഖണ്ഡില്‍ 35കാരി കൂട്ടബലാത്സംഗത്തിനിരയായി; പീഡിപ്പിച്ചത് 17 പേർ ചേർന്ന്; ഒരാള്‍ പിടിയില്‍

Jaihind News Bureau
Thursday, December 10, 2020

ഝാർഖണ്ഡില്‍ 35കാരി കൂട്ടബലാത്സംഗത്തിനിരയായി. ഭർത്താവിനെ ബന്ധിയാക്കിയ ശേഷം 17 പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ദുംക ജില്ലയിലെ മുഫസിലാണ് സംഭവം. അഞ്ച് കുട്ടികളുടെ അമ്മയായ യുവതി ചൊവ്വാഴ്ച രാത്രിയില്‍ ഭർത്താവിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അക്രമം ഉണ്ടായത്. വഴിതടഞ്ഞ 17അംഗ സംഘം ഭർത്താവിനെ ബന്ധിയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.