ജയ്ഹിന്ദ് ടി.വി ഡയറക്ടര്‍ ചെറിയാന്‍ തോമസിന്‍റെ മാതാവ് ബേബി തോംസണ്‍ നിര്യാതയായി ; സംസ്‌കാരം വ്യാഴാഴ്ച

Jaihind News Bureau
Monday, October 28, 2019

ജയ്ഹിന്ദ് ടി.വി ഡയറക്ടര്‍ ബോര്‍ഡ് അംഗവും, യു.എ.ഇയിലെ വ്യവസായിയുമായ ചെറിയാന്‍ തോമസിന്‍റെ മാതാവ് ബേബി തോംസണ്‍ നിര്യാതയായി. 87 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊട്ടാരക്കര തലവൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. പരേതനായ ഒ തോംസണിന്റെ ഭാര്യയാണ്. തിരുവനന്തപുരം നാലാഞ്ചിറ ഷാവാലാസ് റോഡിലെ, ഷാനാ ഡെയ്‌ലിലെ വീട്ടില്‍, ബുധനാഴ്ച വൈകിട്ട് അഞ്ചിന് പ്രത്യേക പ്രാര്‍ഥനാ കര്‍മ്മം നടക്കും. കുഞ്ഞുമോള്‍ സാം, ജോയി തോംസണ്‍, ജോര്‍ജ് തോമസ്, സ്റ്റാന്‍ലി തോംസണ്‍ എന്നിവര്‍ മക്കളാണ്. നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജയ്ഹിന്ദ് ടി.വി എം.ഡി എം.എം ഹസന്‍, ജയ്ഹിന്ദ് ടി.വി ചെയർമാന്‍ അനിയന്‍കുട്ടി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.