മകന്റെ അടിയേറ്റ് ചികില്‍സയിലായിരുന്ന അമ്മ മരിച്ചു. നീലേശ്വരം കണിച്ചിറ സ്വദേശി രുഗ്മിണിയാണ് മരിച്ചത്. അമിതമായ ഫോണ്‍വിളി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മകന്‍ സുജിത് വ്യാഴാഴ്ച്ച പുലര്‍ച്ചെ രുഗ്മിണിയെ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രുഗ്മിണി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്. നിലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത മകന്‍ സുജിത്തിന് മാനസിക ആസ്വാസ്ഥ്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു