ബഹറൈനിൽ പള്ളികളിൽ നമസ്കാരം നവംബർ ഒന്നുമുതൽ പുനരാരംഭിക്കും

ബഹറൈൻ :വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് 28നാണ് ബഹറിൽ ആരാധനാലയങ്ങൾ അടച്ചിട്ടത്.പള്ളികളിൽ ദുഹർ നമസ്കാരം നവംബർ ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ അറിയിച്ചു. വൈറസ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്ക് ഫോഴ്സിന്റെ അംഗീകാരത്തോടെ കൂടിയാണ് തീരുമാനം. പ്രാർത്ഥനയ്ക്ക് പള്ളിയിൽ എത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അടച്ചിട്ട പള്ളികളിൽ സുബഹ് നമസ്കാരം ആഗസ്റ്റ് 28ന്
പുനരാരംഭിച്ചിരുന്നു.

Comments (0)
Add Comment