കാർഷികാ വായ്പാ മൊറട്ടോറിയം : ഉത്തരവ് ഇറങ്ങാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിമാരും

Jaihind Webdesk
Wednesday, March 27, 2019
കാർഷികാ വായ്പാ മൊറട്ടോറിയത്തിൽ ഉത്തരവ് ഇറങ്ങാത്തതിൽ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ
മന്ത്രിമാരും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ ഗുരുതരവീഴ്ച വരുത്തിയെന്നും മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ  വിമർശനം നടത്തി.  മൊറട്ടോറിയം ഉത്തരവ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ തന്നെ മറുപടി നൽകണമെന്നും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് മന്ത്രിമാരുടെ നിലപാട്. കാർഷിക വായ്പകളിൽ ജപ്തി നടപടികൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്നതിനുള്ള തീരുമാനം സംബന്ധിച്ച ഫയൽ കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു. മൊറട്ടോറിയം ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ  ചീഫ് സെക്രട്ടറിക്ക് ഫയൽ തിരിച്ചയത്. വിശദീകരണം തൃപ്തികരമെങ്കിൽ മാത്രമേ ഫയലിന്റെ തുടർനടപടികളിലേക്ക് കടക്കുകയുള്ളുവെന്നും ടീക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ മന്ത്രിസഭാ യോഗത്തിൽ വീണ്ടും രൂക്ഷവിമർശനമുയർന്നത്. ഇതോടെ തെരെഞ്ഞെടുപ്പിന് മുൻപ് ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടാകില്ലെന്നാണ് സൂചന.


[yop_poll id=2]