കൊവിഡ് പ്രതിരോധം: കൂടുതല്‍ നിയന്ത്രണങ്ങള്‍ ; അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരരുത്

Jaihind News Bureau
Thursday, October 1, 2020

 

തിരുവനന്തപുരം: സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം. അഞ്ചുപേരില്‍ കൂടുതല്‍ ഒരു സമയം ഒത്തുചേരുന്നതിന് വിലക്കേർപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ക്രിമിനല്‍ ചട്ടം 144 പ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്ന് രാവിലെ ഒമ്പത് മണി മുതല്‍ ഈ മാസം 31 വരെയാണ് നിയന്ത്രണം. വിവാഹത്തിന് 50 പേരും മരണത്തിന് ഇരുപത് പേരുമെന്ന് ഇളവ് തുടരും. ഓരോ ജില്ലയിലെയും സാഹചര്യം വിലക്കി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.