കൊവിഡ് : മലപ്പുറം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

Jaihind Webdesk
Friday, April 23, 2021

കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. ജില്ലയിലെ എല്ലാ ആരാധനാലയങ്ങിലും ഇന്ന് വൈകുന്നേരം മുതൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂടാൻ പാടില്ലന്ന് ഉത്തരവിൽ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും.

ജില്ലയിലെ രോഗ വ്യാപന തോതും ടെസ്റ്റ്‌ പോസിറ്റീവിറ്റിയും കൂടുന്ന സാഹചര്യത്തിലാണ് നടപടി.