സംസ്ഥാനത്ത് ബാറുകള്‍ക്ക് ലൈസൻസ് ഫീസ് ഇളവ് നല്‍കാന്‍ സർക്കാർ ഉത്തരവ്

Jaihind Webdesk
Friday, April 1, 2022

പുതുക്കിയ മദ്യ നയത്തിൽ കൂടുതൽ ബാറുകൾക്ക് അനുമതി നൽകിയതിന് പിന്നാലെ ബാറുകളക്ക് ഇളവ് നൽകി സംസ്ഥാന സർക്കാർ .കൊവിഡ് ലോക്ഡൗൺ കാലയളവിൽ അടഞ്ഞു കിടന്ന ബാർ, ബിയർ , വൈൻ പാർലറുകൾ എന്നിവയുടെ ലൈസൻസ് ഫീസ് ആനുപാതികമായി കുറവ് ചെയ്ത് ഉത്തരവിറക്കി.ലോക് ഡൗൺ കാലയളവിൽ നികുതി ഇളവുകൾ വേണമന്ന് വിവിധ മേഖലകളിൽ ഉള്ളവരുടെ ആവശ്യം തള്ളിയാണ് ബാർ ഉടമകൾക്ക് സർക്കാർ ഇളവ് അനുവദിച്ചിരിക്കുന്നത്.

പുതുക്കിയ മദ്യനയത്തിന്‍റെ ഭാഗമായാണ് ബാറുകൾക്ക് കുടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. ലോക്ഡൌൺ കാലത്ത് അടഞ്ഞു കിടന്ന മദ്യശാലകളുടെ ലൈസൻസ് ഫീസിൽ ആനുപാതിക കുറവ് വരുത്തമെന്ന് പുതിക്കിയ മദ്യനയത്തിൽ പ്രഖാപിച്ചിരുന്നു. 2020 ഏപ്രിൽ 24 മുതൽ ജൂൺ 14 വര ബാറുകളും ഏപ്രിൽ 26 മുതൽ മേയ് 21 വരെയാണ് ക്ലബുകളും അടഞ്ഞുകിടന്നത്. ഈ കാലയളവിൽ മദ്യശാലകൾ അടഞ്ഞുകിടന്നതായി എക്സൈ കമ്മീഷണറും റിപ്പോർട്ട് നൽയിരുന്നു.ഈ ദിവസങ്ങളിലെ ലൈസൻസ് ഫീസാണ് ഇളവ് നൽകിയിരിക്കുന്നത്.

ബാറുകൾക്ക് ഇളവ് നൽകിയത് സർക്കാർ തീരുമാനമങ്കിൽ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ ക്ലബുകൾ ആനുകൂല്യം നേടിയത്. അതേ സമയം ലോക്ഡൌൺ കാലയളവിൽ നഷ്ടത്തിലായ സംരംഭങ്ങൾക്ക് നികുതി ഇളവും വായ്പ തിരിച്ചടവിന് ആനുകൂല്യം നൽകണമന്ന് ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.