മന്ത്രി കെ.ടി. ജലീലിനെതിരെ കൂടുതൽ തെളിവുകൾ; കോളേജ് ട്രാന്‍സ്ഫറിലും മന്ത്രി ഇടപെട്ടു

Jaihind News Bureau
Friday, October 18, 2019

മന്ത്രി കെ.ടി. ജലീലിനെതിരെ കൂടുതൽ തെളിവുകൾ. കോളേജ് ട്രാന്‍സ്ഫറിലും മന്ത്രി ഇടപെട്ടു. ചേർത്തല എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥിനിക്ക് തിരുവനന്തപുരം സർക്കാർ വിമൺസ് കോളേജിൽ പ്രവേശനം നൽകാൻ മന്ത്രി ചട്ടവിരുദ്ധമായി ഇടപ്പെട്ടു എന്നതിന് തെളിവ് പുറത്ത്. ഇൻഡക്സ് മാർക്ക് കുറഞ്ഞ വിദ്യാർത്ഥിനിക്കാണ് ചട്ടവിരുദ്ധമായി പ്രവേശനം നൽകിയത്. കോളേജ് മാറ്റം വൈസ് ചാൻസലറുടെ അധികാര പരിധിയിൽ മാത്രം ഉൾക്കൊള്ളുന്ന കാര്യമാണെന്നിരിക്കെ കോളേജ് മാറ്റത്തിനായി സർവ്വകലാശാല അറിയാതെ സർക്കാർ ഉത്തരവ് ഇറക്കി.