പെരിയ ഇരട്ടക്കൊലപാതകം ആസൂത്രിതം; തെളിവുകൾ പുറത്ത്; കൃപേഷിനും ശരത് ലാലിനും എതിരെ നേരത്തെയും സിപിഎമ്മിന്‍റെ കൊലവിളി; പരാതി പോലീസ് അവഗണിച്ചില്ലെങ്കില്‍ മക്കളെ നഷ്ടപ്പെടില്ലായിരുന്നു

Jaihind Webdesk
Saturday, February 23, 2019

പെരിയ ഇരട്ട കൊലപാതകം പീതാംബരന്‍റെ വ്യക്തി വൈരാഗ്യം കൊണ്ടാണെന്ന സിപിഎം നേതൃത്വത്തിന്റെ വാദം കള്ളമാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും കൊലപാതകം മുൻകൂട്ടി തീരുമാനിച്ച പ്രകാരം നടത്തിയതെന്ന് തെളിയിക്കുന്നതാണ് സിപിഎം പ്രവർത്തകരുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വ്യക്തമാക്കുന്നത്.

ഓൻ ചാവാൻ റെഡിയായി ഇവിടെ എല്ലാരും സെറ്റായി, അടിച്ച് നട്ടെല്ല് പൊട്ടിച്ചേക്ക് എഴുന്നേറ്റ് നടക്കരുത്, ഇവൻ കല്ല്യോട്ടെ നേർച്ചക്കോഴി തുടങ്ങിയ നിരവധി പോസ്റ്റുകളാണ് കേസിലെ അഞ്ചാം പ്രതിയായ അശ്വിൻ അപ്പു അടക്കമുള്ളർ കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

എന്നാൽ കൊലപാതകം നടന്ന ഉടൻ ഈ പോസ്റ്റുകളൊക്കെ പിൻവലിക്കപ്പെട്ടിരുന്നു.

അതേസമയം ഭീഷണിക്കെതിരെ നേരത്തേ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പോലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ തങ്ങളുടെ മക്കളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് കൃപേഷിന്‍റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കൾ പറഞ്ഞു

മാതാപിതാക്കൾ ഇരട്ടകൊലപാതകം പീതാംബരനിൽ ഒതുക്കാനുള്ള സിപിഎമ്മിന്‍റെ തന്ത്രമാണ് ഇതിന്‍റെയൊക്കെ പിന്നിലെന്നുള്ളതും പകൽ പോലെ വ്യക്തമാണ്[yop_poll id=2]