ലൈംഗിക പീഡനക്കേസ്: ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍

Jaihind Webdesk
Friday, June 21, 2019

ലൈംഗിക പീഡന കേസിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പരാതിക്കാരിയായ യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ യുവതിയുടെ പേരിനൊപ്പം ബിനോയുടെ പേരും. യുവതിക്കുവേണ്ടി ബിനോയ് സിനിമാ നിര്‍മാണ കമ്പനി തുടങ്ങിയതിന്‍റെ തെളിവുകളും പുറത്തുവന്നു.

ബിനോയ് കോടിയേരിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യുവതിയുടെ ട്വിറ്റർ അക്കൗണ്ടില്‍ ബിനോയിയുടെ പേരും ചേര്‍ത്തിട്ടുണ്ട്. 2013ൽ ആരംഭിച്ച അക്കൗണ്ടിലാണ് തന്‍റെ പേരിനൊപ്പം ബിനോയിയുടെ പേരും യുവതി ചേർത്തിരിക്കുന്നത്.

അച്ഛന്‍റെ പേരായിരുന്നു യുവതി നേരത്തേ തന്‍റെ പേരിനൊപ്പം ചേർത്തിരുന്നത്. എന്നാൽ ബിനോയിയുമായി ബന്ധം ആരംഭിച്ചതോടെ അത് മാറ്റി ബിനോയ് എന്ന് ചേർക്കുകയായിരുന്നു. കുട്ടിയുടെ പേരിലുളള ഫേസ് ബുക്ക് അക്കൗണ്ടിലും കുട്ടിയുടെ പേരിനൊപ്പം ബിനോയ് എന്ന് ചേർത്തിട്ടുണ്ട്.

ഒരു സിനിമാ നിർമാണ കമ്പനിയും ഇപ്പോൾ യുവതി നടത്തുന്നുണ്ട്. ബിനോയ് ആണ് യുവതിക്കുവേണ്ടി ഈ കമ്പനി തുടങ്ങിയത് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തീരെ ദരിദ്ര കുടുംബത്തിൽ പിറന്ന യുവതി ബിനോയിയുമായി അടുത്തതിനുശേഷം സാമ്പത്തികമായി ഏറെ മെച്ചപ്പെട്ടു. തന്‍റെ ചെലവിനായി മാസം ഒരു ലക്ഷം രൂപ ബിനോയ് തരാറുണ്ടായിരുന്നു എന്ന് യുവതി തന്നെ നേരത്ത വെളിപ്പെടുത്തിയിട്ടുണ്ട്.

teevandi enkile ennodu para