പറശിനിക്കടവ് പീഡനം; DYFI നേതാവുള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

Jaihind Webdesk
Thursday, December 6, 2018

Rape-Accused

കണ്ണൂര്‍: പറശിനിക്കടവ് കൂട്ടബലാത്സംഗക്കേസില്‍ ഏഴു പേരുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ പിതാവിന്റെയും കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മറ്റ് ആറു പേരുടെയും അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഡി.വൈ.എഫ്.ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി നിഖിൽ മോഹനൻ, ആന്തൂർ സ്വദേശി എം മൃതുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.

കൂട്ട ബലാത്സംഗത്തിന് ഒത്താശ ചെയ്ത ലോഡ്ജ് മാനേജര്‍ ഉള്‍പ്പടെ അഞ്ച് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു, പ്രതികളെ വൈകുന്നേരത്തോടെ തലശേരി കോടതിയില്‍ ഹാജരാക്കും.

പീഡനദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്ന് പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പീഡന പരാതിയുമായി പെണ്‍കുട്ടിയും മാതാവും പൊലീസിനെ സമീപിച്ചു.

പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഇരുപത് കേസുകളിലായി ഇരുപത്തി രണ്ടോളം പ്രതികളുണ്ടെന്നാണ് സൂചന.

 [yop_poll id=2]