മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ; പുരാവസ്തുക്കളുടെ രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നോട്ടീസ്

Jaihind Webdesk
Tuesday, September 28, 2021

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. 3 ദിവസത്തേക്കാണ് കസ്റ്റഡി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. അതേസമയം പുരാവസ്തുക്കളുടെ രേഖകള്‍ ഹാജരാക്കാന്‍ മോന്‍സന് കസ്റ്റംസും നോട്ടീസ് നല്‍കി. 10 ആഢംബര വാഹനങ്ങളുടെ വിശദാംശങ്ങളും കസ്റ്റംസ് തേടി. വാഹനങ്ങള്‍ വിദേശത്ത് നിന്ന് എത്തിച്ചതാണോ എന്നും പരിശോധിക്കും.

ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കൾ മോണ്‍സന്‍റെ വീട്ടില്‍ ഉണ്ടെന്ന സൂചനയെ തുടർന്ന് വനംവകുപ്പും റെയ്ഡ് നടത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളിൽ വീട്ടിൽ ആനക്കൊമ്പ് ഘടിപ്പിച്ച കസേരയുടെ ചിത്രം വ്യക്തമായിരുന്നു. ഇതിനെ തുടർന്നായിരുന്നു പരിശോധന.